Kerala
എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് ഒന്നിന് തുടങ്ങും; ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് രണ്ട് മുതല്‍
തിരുവനന്തപുരത്തു നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീനാണ് തീയതികള്‍ പ്രഖ്യാപിച്ചത്
തിരുവനന്തപുരം | സംസ്ഥാനത്ത് 2027ലെ എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 30 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് രണ്ട് മുതല്‍ 30 വരെയാണ്. തിരുവനന്തപുരത്തു നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീനാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
എസ്എസ്എല്‍സിയില്‍ ഒരു പരീക്ഷ ഒഴികെയുള്ളവയും ഹയര്‍ സെക്കന്‍ഡറിയില്‍ രണ്ടു പരീക്ഷ ഒഴികെയുള്ളവയും രാവിലെയാണ് നടക്കുക. സ്കൂള്‍ വാര്‍ഷിക പരീക്ഷ ഫെബ്രുവരി 26ന് നടക്കും. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്ലാത്ത ദിനങ്ങളിലായിരിക്കും സ്കൂള്‍ വാര്‍ഷിക പരീക്ഷകള്‍.
സ്കൂളുകളിലെ അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ എട്ടിന് തുടങ്ങും. 17ന് പരീക്ഷ അവസാനിക്കും. 18ന് ക്രിസ്മസ് ആഘോഷങ്ങളോടെ സ്കൂളുകള്‍ അടക്കും. ക്രിസ്മസ് അവധിക്ക് ശേഷം 28ന് സ്കൂളുകള്‍ തുറക്കും
Content Highlights: Kerala Education Minister M Shamsudheen announced the 2027 public exam schedule, with SSLC starting March 1 and Plus Two from March 2. Most exams will be held in the morning. Half-yearly exams begin December 8, followed by Christmas vacation from December 18 to 28.




