Kerala
ബി ജെ പിയുടെ കുഴല്‍പ്പണ ഇടപാട്; പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി തിരൂര്‍ സതീഷ്
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
തിരൂര്‍ സതീഷ് മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നല്കുന്നു.
തൃശൂര്‍ | ബി ജെ പി ഓഫീസിലേക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഒമ്പത് കോടി രൂപ കള്ളപ്പണമെത്തിച്ചെന്ന ആരോപണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയ ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷാണ് കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് അദ്ദേഹം പരാതി നല്കി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. എല്‍ ഡി എഫ് സര്‍ക്കാര്‍ രൂപവത്കരിച്ച എസ് ഐ ടി കൃത്യമായ അന്വേഷണത്തിന് തയ്യാറായില്ലെന്നും സതീഷ് കുറ്റപ്പെടുത്തി.
സംസ്ഥാനത്തേക്ക് കോടികളുടെ ഹവാലപ്പണം കൊണ്ടുവന്നിട്ടുണ്ടെന്നും അന്നത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഇതിന് ആവശ്യപ്പെട്ടതെന്നുമാണ് പണം കൊണ്ടുവന്നയാളുടെ മൊഴി. കേസിലെ പ്രധാന സാക്ഷിയായ താന്‍ എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയതാണെന്നും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു. പരാതിയില്‍ ഉചിതമായ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ചാക്കുകെട്ടുകളില്‍ ആറരക്കോടി രൂപ എത്തിച്ചു എന്നായിരുന്നു തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃശൂരിലെ ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ധര്മരാജന് നാല് ചാക്കുകളിലായി ആറ് കോടി കുഴല്‍പ്പണം എത്തിച്ചെന്നും പിന്നീട് ബി ജെ പി ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍. തിരഞ്ഞെടുപ്പ് വേളയില്‍ ബി ജെ പി നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലായിരുന്നു തിരൂര്‍ സതീഷ് നടത്തിയത്. 2021 ഏപ്രില്‍ ഏഴിനാണ് സംഭവത്തില്‍ കൊടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Content Highlights:Former BJP office secretary Tirur Satheesh filed a complaint with the Kerala Chief Minister seeking a reinvestigation into the BJP hawala money deal. He demanded a Special Investigation Team probe into the alleged storage of black money at the Thrissur party office during the 2021 assembly elections. Satheesh alleged that the earlier probe failed to investigate the matter properly.




