From the print
ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
അമ്പലക്കണ്ടി പൊയിലിങ്ങല്‍ പുഞ്ചാറത്ത് നാസറിന്റെ മകന് മുഹമ്മദ് നിഷാദ് പി എന്‍ (21), ആലിന്തറ ഏച്ചിക്കൊന്ന് കൈവേലിമുക്ക് അശ്റഫിന്റെ മകന് റിഷാദ് (19) എന്നിവരാണ് മരിച്ചത്.
മുക്കം | മണാശ്ശേരി അമ്പലക്കണ്ടി റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മണാശ്ശേരി അമ്പലക്കണ്ടി റോഡില്‍ തൂങ്ങുംപുറത്ത് രാത്രി എട്ടരയോടെ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.
അമ്പലക്കണ്ടി പൊയിലിങ്ങല്‍ പുഞ്ചാറത്ത് നാസറിന്റെ മകന് മുഹമ്മദ് നിഷാദ് പി എന്‍ (21), ആലിന്തറ ഏച്ചിക്കൊന്ന് കൈവേലിമുക്ക് അശ്റഫിന്റെ മകന് റിഷാദ് (19) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍പ്പെട്ടവരെ നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ മണാശ്ശേരി കെ എം സി ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജീവന് രക്ഷിക്കാനായില്ല.
Content Highlights: A fatal collision occurred between a Bullet motorcycle and a scooter. Two young men sustained severe injuries in the crash and tragically lost their lives. Local authorities have registered a case and initiated an investigation into the incident.



