Connect with us

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും തിരിച്ചടി; മെഡിസെപ്പിന്റെ പ്രീമിയം തുക വര്‍ധിപ്പിച്ചു

തീരുമാനത്തിന് എതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും തിരിച്ചടി. ഇവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘മെഡിസെപ്പിന്റെ’ പ്രീമിയം തുക വര്‍ധിപ്പിച്ചു. നിലവില്‍ പ്രതിമാസം 500 രൂപയായിരുന്നു പ്രീമിയം തുക. എന്നാല്‍ പ്രീമിയം തുക 810 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന ധനകാര്യ വകുപ്പ് പുറത്തിറക്കി.

310 രൂപ ഒരുമാസം വര്‍ധിക്കും. ഒരു വര്‍ഷം 8237 രൂപയും ജിഎസ്ടിയും പ്രീമിയം തുകയായി നല്‍കേണ്ടി വരും.ജനുവരി ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഈ മാസത്തെ ശമ്പളം മുതല്‍ പുതുക്കിയ പ്രീമിയം തുക ഈടാക്കി തുടങ്ങും.

തീരുമാനത്തിന് എതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനത്തെ നിയമപരമായി നേരിടാനാണ് സംഘടനകളുടെ നീക്കം.

 

 

Latest