Business
ഇസ്റാഈല്‍ ഇറാന്‍ ആക്രമണം; സ്വര്‍ണവില കുത്തനെ ഉയര്‍ന്നു, ഇന്ന് രണ്ടുതവണ വില കൂടി
ഇന്ന് ഒറ്റ ദിവസംകൊണ്ട് 5,240 രൂപയാണ് കൂടിയത്.
തിരുവനന്തപുരം| ഇസ്റാഈല്‍ ഇറാന്‍ ആക്രമണത്തിന്‍ പിന്നലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ദ്ധനവ്. ഇന്ന് രണ്ട് തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്ന് ഉച്ചക്ക് ഗ്രാമിന് 365 രൂപയും പവന് 2,920 രൂപയും കൂടി. ഇതോടെ ഗ്രാമിന് 15,465 രൂപയും പവന് 1,23,720 രൂപയുമായി.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇന്ന് ഒറ്റ ദിവസംകൊണ്ട് 5,240 രൂപയാണ് കൂടിയത്. ഇന്ന് രാവിലെ പവന് 2,320 രൂപ കൂടി 1,20,800 രൂപയും ഗ്രാമിന് 290 രൂപ കൂടി 15,100 രൂപയുമാായിരുന്നു വില. ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കൂടിയിരുന്നു. ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമായിരുന്നു വില.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.







