Ongoing News
സമനിലയാവര്‍ത്തനം; ഓരോ ഗോളില്‍ സംതൃപ്തിയടഞ്ഞ് ചെക്കിയയും ദക്ഷിണാഫ്രിക്കയും
ആറാം മിനുട്ടില്‍ മിഷേല്‍ സദിലേക്ക് ദക്ഷിണാഫ്രിക്കയുടെയും 83-ാം മിനുട്ടില്‍ ടെബോഹോ മൊകോയെന ചെക്കിയയുടെയും ഗോള്‍ നേടി.
ജോര്‍ജിയ | ലോകകപ്പ് ഫുട്‌ബോളില്‍ സമനില ആവര്‍ത്തിക്കുന്നു. ഗ്രൂപ്പ് എയില്‍ ഇന്ന് നടന്ന ചെക്കിയ-ദക്ഷിണാഫ്രിക്ക മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ നേടി.
ചെക്കിയയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ ചെക്കിയ താരം മിഷേല്‍ സദിലേക്ക് ദക്ഷിണാഫ്രിക്കയുടെ വല കുരുക്കുകയായിരുന്നു. ഗോള്‍ മടക്കാന്‍ ദക്ഷിണാഫ്രിക്കക്ക് 83-ാം മിനുട്ട് കാക്കേണ്ടി വന്നു. ടെബോഹോ മൊകോയെനയാണ് ചെക്കിയന്‍ വിജയം തടഞ്ഞുകൊണ്ടുള്ള ഗോള്‍ നേടിയത്. പെനാള്‍ട്ടിയില്‍ നിന്നായിരുന്നു ഗോള്‍.
ചെക്കിയയാണ് ആദ്യം ലക്ഷ്യം കണ്ടതെങ്കിലും 17 ഷോട്ടുകളും ഗോള്‍ വലയിലേക്കുള്ള അഞ്ച് ഷോട്ടുകളും ഉതിര്‍ത്ത ദക്ഷിണാഫ്രിക്കക്കായിരുന്നു മത്സരത്തിലെ ആധിപത്യം. യഥാക്രമം ചെക്കിയയുടേത് 12ഉം മൂന്നും ആയിരുന്നു. പന്ത് കൂടുതല്‍ സമയം കൈവശം വച്ചതും ദക്ഷിണാഫ്രിക്ക തന്നെ-61 ശതമാനം. ടീം 541 പാസ്സുകളുമായി കളം നിറഞ്ഞപ്പോള്‍ 300 പാസ്സിംഗുകള്‍ മാത്രമാണ് ചെക്കിയയക്ക് നടത്താനായത്.
Content Highlights:
Czechia and South Africa played out a hard-fought draw with both teams scoring one goal each. The thrilling encounter saw missed opportunities and brilliant defensive plays from both sides. Ultimately, neither team could find a late winner, leaving them to share the spoils.







