Kerala
നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ സംഭവം; രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്
തിരുവനന്തപുരം | നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച സംഭവത്തില്‍ ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് സി പി എം-ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ക്കെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വെള്ളല്ലൂരില്‍ സി പി എം-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറുകയും മണ്ഡലം പ്രസിഡന്റ് വി ആര്‍ അനന്ദു കൃഷ്ണനെ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കാന്‍ വീട്ടിലെത്തിയ എസ്.എച്ച്. ഒ അന്‍സാര്‍ ഉള്‍പ്പെടെയുള്ളവരെ ഡി.വൈ.എഫ്.വൈ പ്രവര്‍ത്തകര്‍ കാര്‍ ജീപ്പിന് കുറുകെയിട്ട് സംഘം തെറി വിളിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം.
പോലീസിന് നേരെയുള്ള ആക്രമണത്തെ പോലീസ് അസോസിയേഷന്‍ അപലപിച്ചു. എസ്.എച്ച്.ഒയോട് ഉണ്ടായ പെരുമാറ്റം ഗുരുതരമാണെന്നും ഡി.ജി.പി ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.




