Kerala
രാമനാട്ടുകാരക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് ദാരുണാന്ത്യം
ശനിയാഴ്ച പുലർച്ചെ 3.30 ഓടെയാണ് അപകടം സംഭവിച്ചത്.
കോഴിക്കോട് | രാമനാട്ടുകര മോഡേൺ ബസാറിലുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്. ഫറോക്ക് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരണപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ 3.30 ഓടെയാണ് അപകടം സംഭവിച്ചത്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്യാംലാലിനെയും മറ്റൊരാളെയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്യാംലാലിന്റെ ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് ഭാഗത്തുനിന്നും ഫറോക്കിലേക്ക് പോവുകയായിരുന്ന കാറും മലപ്പുറം ഭാഗത്തുനിന്നും വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയവരെ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
Summary:
Four young men lost their lives in a tragic collision between a car and a lorry at Modern Bazar in Ramanattukara, Kozhikode, early Saturday morning. The victims, who were returning from a festival, were trapped inside the vehicle and had to be extracted by the Fire and Rescue services using cutters. While three died on the spot, one succumbed to injuries at a private hospital, and another person remains under treatment.


