Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണാകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി

ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

Published

|

Last Updated

കൊച്ചി| നടിയെ ആക്രമിച്ച കേസിലെ വിചാരണാകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.

ഡിജിറ്റല്‍ തെളിവുകള്‍ തള്ളിയത് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയെണ് ശുപാര്‍ശയില്‍ ഡിജിപിയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും പറയുന്നു. സുതാര്യമായ വിചാരണ നടന്നില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കും. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം.

കേസില്‍ ഒന്ന് മുതല്‍ ആറ് വരെ ശിക്ഷിച്ച പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വേണമെന്ന് അപ്പീലില്‍ ആവശ്യപ്പെടും. വിചാരണ കോടതി അവഗണിച്ച തെളിവുകളെല്ലാം ഹൈക്കോടതിയിലേക്കെത്തുമ്പോള്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്‍.

 

 

Latest