Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള; തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിന് ജാമ്യം

ദ്വാരപാലക ശില്പ കേസിലെ റിമാന്‍ഡ് തുടരുന്നതിനാല്‍ ജയില്‍ മോചിതനാവില്ല

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം നല്‍കി. കട്ടിളപ്പാളി കേസിലാണ് വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ റിമാന്‍ഡ് തുടരുന്നതിനാല്‍ ജയില്‍ മോചിതനാവില്ല.

റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കട്ടിളപ്പാളി കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്. എസ് ഐ ടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഈ മാസം 25 ന് ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യ ഹര്‍ജി സമര്‍പ്പിക്കും. സ്വര്‍ണക്കൊള്ളയില്‍ ഇതുവരെ അഞ്ച് പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.

 

Latest