International
ഇസ്‌റാഈലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
ഇസ്‌റാഈലിലേക്കുള്ള ഇറാന്റെ പ്രത്യാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി
ന്യൂഡല്‍ഹി | എയര്‍ ഇന്ത്യ ഇസ്‌റാഈലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇസ്‌റാഈലിലേക്കുള്ള ഇറാന്റെ പ്രത്യാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയും സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.
മെയ് 31 വരെയാണ് വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്. നേരത്തെ ആര്‍കിയ, ഇസ്‌റ എയര്‍, എയര്‍ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇസ്‌റാഈലില്‍ ഏകദേശം 40,000ല്‍ അധികം ഇന്ത്യക്കാരാണ് ഉള്ളത്. ഇവരെയെല്ലാം ഈ തീരുമാനം ബാധിക്കും. ഇതോടെ ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഇറങ്ങി അവിടെ നിന്ന് റോഡ് മാര്‍ഗം ഇസ്‌റാഈലിലേക്ക് പോകേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യന്‍ എംബസിയും ഈ സാഹചര്യത്തെ സൂക്ഷമമായി വീക്ഷിക്കുന്നുണ്ട്. ഇസ്‌റാഈലിലെ ഇന്ത്യന്‍ വംശജരുമായി എംബസി ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇസ്‌റാഈലിലെ ഇന്ത്യന്‍ അംബാസഡറായ ജെ പി സിങ് ഇന്ത്യക്കാരുമായി പ്രത്യേക ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ നടത്തിയിരുന്നു.




