Connect with us

Kerala

യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗര്‍ഭിണി ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

അനക്കമില്ലാത്ത നിലയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്

Published

|

Last Updated

തിരുവനന്തപുരം | കാട്ടാക്കടയില്‍ യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹത. ഭാര്യ ഗര്‍ഭിണി ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല എന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. പരിശോധനയില്‍ കുഞ്ഞിന്റെ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തി. അനക്കമില്ലാത്ത നിലയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്.
താന്‍ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ അവശ നിലയിലായിരുന്നു എന്നാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞത്. കഠിനമായ വയറുവേദനയുണ്ടെന്നാണ് 21കാരി പറഞ്ഞത്. തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ സാധനങ്ങള്‍ എടുക്കാന്‍ റൂമില്‍ കയറിയപ്പോഴാണ് രക്തക്കറ കണ്ടത്. കുഞ്ഞിനെ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഉടനെ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.
ആശുപത്രിയില്‍ എത്തിച്ച സമയത്തു തന്നെ കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. കുഞ്ഞിന്റെ ദേഹത്ത് മുറിവുകള്‍ കണ്ടതോടെ ഡോക്ടര്‍ പോലീസിനെ വിവരം അറിയിച്ചു. കാട്ടാക്കട പോലീസ് ആശുപത്രിയില്‍ എത്തി. യുവതി ചികിത്സയിലാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാലേ മരണ കാരണം വ്യക്തമാകൂ. അതിനുശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കു എന്നു പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest