Connect with us

Kerala

വേങ്ങരയില്‍ കെ എം ഷാജിയുടെ ഫ്‌ളക്‌സ് ബോര്‍ഡിന് തീയിട്ടു; കോട്ടക്കല്‍ പോലീസ് കേസെടുത്തു

കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം ഉണ്ടാക്കല്‍, മനപ്പൂര്‍വ്വം നാശനഷ്ടം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്

Published

|

Last Updated

മലപ്പുറം | വേങ്ങരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സ് ബോര്‍ഡിന് തീയിട്ട സംഭവത്തില്‍ കോട്ടക്കല്‍ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ ആട്ടീരിപ്പടിയില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡിന് തീയിട്ടത്.

കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം ഉണ്ടാക്കല്‍, മനപ്പൂര്‍വ്വം നാശനഷ്ടം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ദയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യവിരുദ്ധര്‍ തീ ഇട്ടതാണെന്നും എഫ് ഐ ആറില്‍ പറയുന്നു. തീപ്പൊരി പ്രസംഗത്തിലൂടെ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെട്ട കെ എം ഷാജിക്ക് രാഷ്ട്രീയ ശത്രുക്കളും കൂടുതലായതിനാല്‍ അദ്ദേഹത്തിനു സുരക്ഷിത മണ്ഡലം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലീഗിന്റെ ഉറച്ച മണ്ഡലം കെ എം ഷാജിക്ക് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ച വെച്ച സബാഹ് കുണ്ടുപുഴക്കലിനെ ഇടതുമുന്നണി ഇത്തവണ ഔദ്യോഗികമായി കളത്തിലിറക്കിയതോടെ വേങ്ങരയിലും കടുത്ത മത്സര അന്തരീക്ഷമാണ് രൂപപ്പെട്ടത്. ഇതെടെ കെ എം ഷാജിക്ക് മറ്റു മണ്ഡലങ്ങളില്‍ പ്രചാരണത്തിനു പോകാന്‍ കഴിയാതെ വേങ്ങരയില്‍ തന്നെ നില്‍ക്കേണ്ടിവന്നു. ലീഗിനു മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലത്തിലും കടുത്ത മത്സരമുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

മണ്ഡലം രൂപീകരിച്ച 2011 മുതല്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രഭാവത്തിലാണ് വേങ്ങര മണ്ഡലം അറിയപ്പെടുന്നത്. മണ്ഡലത്തില്‍ വന്‍ സ്വാധീനമുള്ള പി കെ കുഞ്ഞാലിക്കുട്ടിക്ക് പകരം കെ എം ഷാജി എത്തിയതോടെ വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായ പ്രതികരണം എങ്ങനെ വോട്ടിങ്ങില്‍ പ്രതിഫലിക്കുമെന്ന് ഏവരും ഉറ്റു നോക്കുകയാണ്. തീപ്പൊരി പ്രസംഗങ്ങള്‍കൊണ്ട് യുവജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയുള്ള ഷാജിയെ മറ്റു വിഭാഗങ്ങള്‍ എങ്ങിനെ സ്വീകരിക്കുന്നു എന്നതു പ്രധാനപ്പെട്ടതാണ്. ബി ജെ പിക്കായി വി എന്‍ ജയകൃഷ്ണനാണ് മത്സരിക്കുന്നത്.

 

---- facebook comment plugin here -----

Latest