Connect with us

Kerala

എസ്‌ഐആര്‍: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

ഹാര്‍ഡ് കോപ്പികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും. കേരളത്തിന് ഒപ്പം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ എന്നിവിടങ്ങളിലെ പട്ടികയും പ്രസിദ്ധീകരിക്കും

Published

|

Last Updated

തിരുവനന്തപുരം|തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഹാര്‍ഡ് കോപ്പികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും. കേരളത്തിന് ഒപ്പം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ എന്നിവിടങ്ങളിലെ പട്ടികയും പ്രസിദ്ധീകരിക്കും. സ്ഥലംമാറിയതോ, മരിച്ചു പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ വോട്ടര്‍മാരുടെ പട്ടികയും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കരട് പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം, https://voters.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി പരിശോധിക്കാം. എപ്പിക്ക് നമ്പര്‍ അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ കഴിയും.

എസ്ഐആറുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ കേരളം കത്തയച്ചിരുന്നു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളിലുണ്ടായ ഗുരുതരമായ താളപ്പിഴകള്‍ പരിഹരിക്കണമെന്നും എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് കത്തയച്ചത്.എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കാനുള്ള സമയം ഈ മാസം 18ന് അവസാനിച്ചതോടെ സ്ഥലത്തില്ലാത്തവര്‍, മരിച്ചവര്‍, താമസം മാറിയവര്‍ എന്നീ വിഭാഗങ്ങളിലായി ഏകദേശം 25 ലക്ഷത്തോളം വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നത്. ചില ബൂത്തുകളില്‍ വിവരം ശേഖരിക്കാന്‍ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം അസാധാരണമായി ഉയര്‍ന്നുവെന്നും ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

 

 

Latest