Connect with us

Kerala

ഞാനും ഒരു നടന്‍; മറ്റൊരു നീതി പാടില്ലെന്ന് പ്രേംകുമാര്‍

മഹാനടനുമായി എനിക്ക് ഒരു താരതമ്യവും ഇല്ലെന്നും ഞങ്ങള്‍ തമ്മില്‍ അജഗജാന്തരം ഉണ്ടെന്നും അറിയാം

Published

|

Last Updated

തിരുവനന്തപുരം | സൈബര്‍ ആക്രമണത്തിന്റെ പേരില്‍ നടന്‍ മമ്മൂട്ടിയോട് മാപ്പുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ താന്‍ നേരിടുന്ന സൈബര്‍ ആക്രമണം അവസാനിപ്പിക്കാനെങ്കിലും അണികളോട് പറയണമെന്ന ആവശ്യവുമായി നടന്‍ പ്രേംകുമാര്‍.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സി പി എം ജില്ലാ സെക്രട്ടറിയെ അപമാനിച്ചുവെന്നാരോപിച്ച് നടന്‍ മമ്മൂട്ടി സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മമ്മൂട്ടിയോട് മാപ്പ് പറഞ്ഞിരുന്നു. പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി. ആ ഇരട്ടനീതി തന്നെയാണ് സാഹിത്യ അക്കാദമി ചെയര്‍മാനോടും മഹാനടനോടും കാണിച്ച സമീപനവുമെന്ന് പ്രേം കുമാര്‍ കുറ്റപ്പെടുത്തുന്നു.

മഹാനടനുമായി എനിക്ക് ഒരു താരതമ്യവും ഇല്ലെന്നും ഞങ്ങള്‍ തമ്മില്‍ അജഗജാന്തരം ഉണ്ടെന്നും അറിയാം. എങ്കിലും സിനിമ മേഖലയിലെ ചെറിയ നടനാണ് താനുമെന്ന് പറഞ്ഞ പ്രേം കുമാര്‍, ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുതെന്ന് ഒരു വാക്കെങ്കിലും ആ സൈബര്‍ പോരാളികളോട് ദയവായി പറയണമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

Latest