Connect with us

National

ഐ സി എസ് ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

https://cisce.org, https://results.cisce എന്നീ സൈറ്റുകളില്‍ പരീക്ഷാ ഫലം പരിശോധിക്കാം.

Published

|

Last Updated

ന്യൂഡല്‍ഹി| ഐ സി എസ് ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.18 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.13 ശതമാനം വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. രണ്ടു ക്ലാസുകളിലും വിജയശതമാനത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. പന്ത്രണ്ടാം ക്ലാസ് വിജയ ശതമാനത്തില്‍ ദക്ഷിണ മേഖലയാണ് മുന്നിലുള്ളത്.

രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ്സ് പരീക്ഷയും  ഒരു ലക്ഷത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും എഴുതി. സിഐഎസ് സി ഇ യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. https://cisce.org, https://results.cisce എന്നീ സൈറ്റുകളില്‍ പരീക്ഷാ ഫലം പരിശോധിക്കാം.

 

 

---- facebook comment plugin here -----

Latest