Connect with us

National

ജ്യൂസ് ഫാക്ടറിയിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലാളികള്‍ മരിച്ചു

തൊഴിലാളികള്‍ സ്റ്റീമര്‍ നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ജ്യൂസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശ് സ്വദേശികളായ സൗരഭ് സിംഗ്, ശിവ് കുമാര്‍ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഫാക്ടറിയിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം.

തൊഴിലാളികള്‍ സ്റ്റീമര്‍ നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ സൗരഭും ശിവയും മരണത്തിന് കീഴടുങ്ങുകയായിരുന്നു. രാജ് നിലവില്‍ ചികിത്സയിലാണ്.

 

Latest