Connect with us

Kerala

ഓടിതുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണു; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം സ്വദേശിനി ചിപ്പിയാണ് മരിച്ചത്.

Published

|

Last Updated

കൊച്ചി|ഓടിതുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണു യുവതി മരിച്ചു. കൊല്ലം സ്വദേശിനി ചിപ്പിയാണ് മരിച്ചത്. 35 വയസ്സായിരുന്നു. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെയുള്ള വഞ്ചിനാട് എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. ട്രെയിന്‍ ഓടിതുടങ്ങിയപ്പോള്‍ ചിപ്പി കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി ട്രെയിനിനടിയില്‍ വീഴുകയായിരുന്നു. ചിപ്പിയുടെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടം കാരണം ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

കോഴിക്കോട് മലാപ്പറമ്പ് സര്‍വീസ് റോഡില്‍ സ്‌കൂട്ടര്‍ സൈന്‍ ബോര്‍ഡില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി കെ പ്രഗില്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.40 നായിരുന്നു അപകടം. കൊല്ലത്ത് പുനലൂര്‍ പത്തനാപുരം പാതയില്‍ വാഴത്തോപ്പില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടം. പച്ചക്കറി ലോറിയും കാറും കൂട്ടിയിടിച്ച ശേഷം നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.

 

 

---- facebook comment plugin here -----

Latest