Connect with us

Kerala

യുഡിഎഫ് വന്നാല്‍ ഭരണം നടത്തുക ലീഗ്; മാറാട് ആവര്‍ത്തിക്കും

കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രി ആകണമെന്ന് കോണ്‍ഗ്രസാണ് പറയേണ്ടത് ലീഗ് അല്ലെന്നും വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ  | കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമെതിരെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങളെ തെറ്റാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഒരുപക്ഷെ അത് തന്റെ ആഗ്രഹമായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടത് പക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും എല്‍ഡിഎഫ് വരുമെന്നാണ് കണക്കുകൂട്ടല്‍. കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രി ആകണമെന്ന് കോണ്‍ഗ്രസാണ് പറയേണ്ടത് ലീഗ് അല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലീഗായിരിക്കും ഭരണം നടത്തുക.
ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ലെന്നും വകുപ്പ് കൊടുക്കുന്നത് പോലും പാണക്കാട് തങ്ങള്‍ അല്ലെയെന്നും വെള്ളാപ്പള്ളി പറഞ്ഞു

 

മാറാട് ആവര്‍ത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല. പെട്ടി പൊട്ടിച്ചാല്‍ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറയും. ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റു എന്നാണ് അര്‍ത്ഥം. അവിടെ മതാധിപത്യം ജയിക്കും. സര്‍വേ ഫലങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു

 

---- facebook comment plugin here -----

Latest