Connect with us

Kerala

കന്യാകുമാരിയില്‍ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാര്‍ കടലില്‍ മരിച്ച നിലയില്‍

അമേരിക്കയില്‍ താമസമാക്കിയ ഇവര്‍ ഏതാനും ദിവസം മുന്‍പാണ് നാട്ടിലെത്തിയത്

Published

|

Last Updated

തിരുവനന്തപുരം |  കന്യാകുമാരിയില്‍ നിന്ന് കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരുെട മൃതദേഹം കടലില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ ആന്‍ ഫിലിപ്പ് (35), സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമേരിക്കയില്‍ താമസമാക്കിയ ഇവര്‍ ഏതാനും ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. കന്യാകുമാരി സന്ദര്‍ശിച്ച ഇരുവരും ഞായറാഴ്ച മുതല്‍ കാണാതായിരുന്നു. രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇരുവരും കന്യാകുമാരിയിലെത്തിയത്.

കന്യാകുമാരിയില്‍ ഹോട്ടലില്‍ മുറിയെടുത്ത ഇരുവരും, പിന്നാലെ പുറത്തുപോയി. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷവും ഇരുവരും തിരിച്ചെത്തിയില്ല. ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.

യുവതികളുടെ ബന്ധുക്കള്‍ കന്യാകുമാരിയിലെത്തി അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുടുംബം പോലീസില്‍ വിവരമറിയിച്ചു. ഇതിനിടെയാണ് ഇന്ന് രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

 

---- facebook comment plugin here -----

Latest