Connect with us

Kerala

തൃശൂര്‍ ആനക്കല്ലില്‍ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍

രാവിലെ ഭര്‍ത്താവുമായി വഴക്കുണ്ടായതിനുശേഷമാണ് ഉണ്ണിമായയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

തൃശൂര്‍|തൃശൂര്‍ ആനക്കല്ലില്‍ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. അവിണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. രാവിലെ ഭര്‍ത്താവുമായി വഴക്കുണ്ടായതിനുശേഷമാണ് ഉണ്ണിമായയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ടരയോടുകൂടിയായിരുന്നു സംഭവം.ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. ഒരു കുഞ്ഞുണ്ട്.

തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ഉണ്ണിമായ അവിടേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ഭര്‍ത്താവുമായി വഴക്കുണ്ടായിരുന്നു. മുറിയിൽ വെച്ച് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു ശിവപ്രസാദ്. ഭര്‍ത്താവിന്റെ മാതാവ് വന്നു നോക്കുമ്പോള്‍ ഉണ്ണിമായ മുറിയില്‍ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ മാതാവും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉണ്ണിമായയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

കൊലയ്ക്ക് ശേഷം വീടുവിട്ടുപോയ ശിവപ്രസാദിനെ അയ്യന്തോളിൽ വച്ചാണ്  പോലീസ് പിടികൂടിയത്. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ശിവപ്രസാദിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മുന്‍പും ശിവപ്രസാദും ഉണ്ണിമായയും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

 

 

---- facebook comment plugin here -----

Latest