Connect with us

Business

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് 10 ലക്ഷവുമായി 'ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ'

വരും ദിവസങ്ങളില്‍ ദുരന്ത ബാധിതരുടെ വീടുകളില്‍ ബോചെ നേരിട്ടെത്തി തുക കൈമാറും.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചു നടത്താനുദ്ദേശിച്ചിരുന്ന ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’ എന്ന വെബ് സീരീസിന്റെ ട്രെയിലര്‍ റിലീസിനായി നീക്കി വെച്ച 10 ലക്ഷം രൂപ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ധനസഹായമായി നല്‍കുമെന്ന് ബോചെ. റിലീസിങ്ങിനോടനുബന്ധിച്ച് നടത്താനിരുന്ന ആഘോഷങ്ങള്‍ ദുരന്തത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. തൃശൂര്‍ ബിനി ഹെറിറ്റേജില്‍ വെച്ച് നടന്ന അനുശോചന ചടങ്ങില്‍ വെച്ച് ബോചെ ധനസഹായം പ്രഖ്യാപിച്ചു. തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി ശശിധരന്‍ പി. ചടങ്ങില്‍ സംബന്ധിച്ചു. വരും ദിവസങ്ങളില്‍ ദുരന്ത ബാധിതരുടെ വീടുകളില്‍ ബോചെ നേരിട്ടെത്തി തുക കൈമാറും.

ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’ വെബ് സീരീസിന്റെ ട്രെയിലര്‍ ബോചെയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളായ boche എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും, bobychemmanur എന്ന ഫേസ്ബുക്ക് പേജിലും, boche എന്ന യൂട്യൂബ് ചാനലിലും റിലീസ് ചെയ്തു. വെബ് സീരീസിലൂടെ ലഭിക്കുന്ന പണം ഇതുപോലെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ബോചെ അറിയിച്ചു. സമകാലിക സംഭവ വികാസങ്ങളുടെ ഒരു നേര്‍പതിപ്പായിരിക്കും ബോചെ, എന്ന യഥാര്‍ത്ഥ സൂപ്പര്‍ ഹീറോയുടെ കഥകളടങ്ങിയ വെബ് സീരീസ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.

Content Highlights:
Boby Chemmanur has announced a financial aid of 10 lakh rupees for the families of those who died in the Thrissur Pooram fireworks accident. The amount was originally allocated for the grand trailer release celebrations of his new web series, which were cancelled due to the tragedy. BoChe officially declared the assistance during a condolence meeting held at Thrissur Bini Heritage and confirmed that he would personally visit the affected houses to distribute the funds.

 

Latest