Connect with us

National

പെട്രോള്‍ ഡീസല്‍ വില നാലുമുതല്‍ അഞ്ചുരൂപവരെ വര്‍ധിപ്പിച്ചേക്കും

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം കേന്ദ്രം അടിച്ചേല്‍പ്പിക്കുമെന്ന വിമര്‍ശനം പ്രതിപക്ഷം ശക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ധന വിലകൂട്ടാന്‍ സമ്മര്‍ദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികള്‍. പെട്രോള്‍ ഡീസല്‍ വില നാലുമുതല്‍ അഞ്ചുരൂപവരെ വര്‍ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായും വില നാലുമുതല്‍ അഞ്ചുരൂപവരെ വര്‍ധിപ്പിച്ചേക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം കേന്ദ്രം അടിച്ചേല്‍പ്പിക്കുമെന്ന വിമര്‍ശനം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്.

ഗാര്‍ഹിക എല്‍ പി ജിയ്ക്ക് 50 രൂപവരെയും വിലവര്‍ധനക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കൂട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പ്രതിസന്ധി രൂക്ഷമെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അമേരിക്കയും ഇസ്്‌റാഈലും ചേര്‍ന്ന് ഇറാനില്‍ ആരംഭിച്ച യുദ്ധത്തോടെ പശ്ചിമേഷ്യയില്‍ ഉണ്ടായ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഗള്‍ഫ് മേഖലയിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളുടെ തകര്‍ച്ച ഇന്ധന വിതരണത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. പ്രതിസന്ധി നീണ്ടു പോയാല്‍ പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഏപ്രിലിലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ഇന്ധന വിലക്കയറ്റം പിടിച്ചു നിര്‍ത്തിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. അതിനിടെ ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തിരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചു.

 

Latest