Connect with us

National

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് കുഴഞ്ഞുവീണു; ചികിത്സയില്‍

ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ഡോക്ടര്‍മാരുടെയും അധ്യാപകരുടെയും സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

Published

|

Last Updated

ലഖ്നോ|ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് കുഴഞ്ഞുവീണു. തുടര്‍ന്ന് ലഖ്നോവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ലഖ്നോവിലെ വസതിയില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ലഖ്നോവിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടനില തരണം ചെയ്തെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.

രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതും ബിപിയിലെ വ്യതിയാനവുമാണ് കുഴഞ്ഞുവീഴാന്‍ കാരണമായതെന്നാണ് പ്രാഥമിക പരിശോധനകളില്‍ വ്യക്തമായത്. സിടി സ്‌കാന്‍, എംആര്‍ഐ പരിശോധനാ ഫലങ്ങളില്‍ അപകടകരമായി ഒന്നുമില്ല. മരുന്നുകളോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ഡോക്ടര്‍മാരുടെയും അധ്യാപകരുടെയും സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഇവിടെവച്ച് ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയില്ല.

പാര്‍ട്ടി ഓഫീസില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്. ഇന്ന് തന്നെ അജയ് റായ് ആശുപത്രി വിട്ടേക്കുമെന്നും വിവരമുണ്ട്.

Content Highlights:
Uttar Pradesh Congress President Ajay Rai was admitted to Medanta Hospital in Lucknow after collapsing at his residence on Friday evening. Medical examinations revealed that the collapse was caused by low sodium levels and fluctuations in blood pressure. Hospital authorities stated that his condition is stable and he is responding well to treatment following satisfactory CT and MRI scan results. He is expected to be discharged from the hospital today.

 

 

Latest