Kerala
മട്ടന്നൂര്‍ നരയന്‍പാറയില്‍ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് തീപിടിച്ചു; പൊള്ളലേറ്റ യുവാവ് മരിച്ചു
പുളിയനമ്പ്രം കാട്ടിലെ പറമ്പത്ത് സ്വദേശി റഹ്മയില്‍ മുഹമ്മദ് തസ്ലീമാണ് മരിച്ചത്.
മട്ടന്നൂര്‍| മട്ടന്നൂര്‍ നരയന്‍പാറയില്‍ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. പുളിയനമ്പ്രം കാട്ടിലെ പറമ്പത്ത് സ്വദേശി റഹ്മയില്‍ മുഹമ്മദ് തസ്ലീമാണ് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഇന്ന് രാവിലെ എട്ടരയോടെ ഇരിട്ടി, മട്ടന്നൂര്‍ റോഡില്‍ നരയന്‍പാറയില്‍ വച്ചാണ് അപകടമുണ്ടായത്. വൈദ്യുതി പോസ്റ്റിലിടിച്ചു കത്തിയ ബൈക്കും തസ്ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു. ബൈക്കിനടിയില്‍ നിന്നും ഗുരുതരമായി പൊള്ളലേറ്റ തസ്ലീമിനെ നാട്ടുകാര്‍ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
---- facebook comment plugin here -----

