Editors Pick
യൂട്യൂബിൽ സൗജന്യ ഉപയോക്താക്കൾക്കും ഇനി പിക്ചർ ഇൻ പിക്ചർ ഫീച്ചർ; വീഡിയോ കണ്ടുകൊണ്ട് തന്നെ മറ്റു ആപ്പുകളും ഉപയോഗിക്കാം
വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഫോണിന്റെ ഹോം ബട്ടൺ അമർത്തുകയോ മുകളിലേക്ക് സ്വൈപ്പ് ചെയ്യുകയോ ചെയ്യുന്നതിലൂടെ പി ഐ പി മോഡ് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും
കാലിഫോർണിയ | ലോകമെമ്പാടുമുള്ള സൗജന്യ ഉപയോക്താക്കൾക്കായി പിക്ചർ ഇൻ പിക്ചർ (പി ഐ പി) സൗകര്യം വ്യാപിപ്പിക്കാൻ ഒരുങ്ങി പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂ ട്യൂബ്. നിലവിൽ അമേരിക്കയിലെ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായിരുന്ന ഈ സേവനമാണ് ഇപ്പോൾ ആഗോളതലത്തിൽ എല്ലാവർക്കുമായി ലഭ്യമാക്കുന്നത്. ഇതോടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലാത്തവർക്കും മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ തന്നെ ചെറിയ വിൻഡോയിൽ വീഡിയോകൾ കാണാൻ സാധിക്കും.
ലോംഗ് ഫോം വീഡിയോകൾക്കാണ് പ്രധാനമായും ഈ സേവനം ലഭ്യമാകുക. വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഫോണിന്റെ ഹോം ബട്ടൺ അമർത്തുകയോ മുകളിലേക്ക് സ്വൈപ്പ് ചെയ്യുകയോ ചെയ്യുന്നതിലൂടെ പി ഐ പി മോഡ് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. വരും മാസങ്ങളിൽ ഈ ഫീച്ചർ പൂർണ്ണമായും എല്ലാവരിലേക്കും എത്തുമെന്ന് ഗൂഗിൾ അറിയിച്ചു. ആൻഡ്രോയിഡ്, ഐ ഒ എസ് ഫോണുകളിൽ ഈ സൗകര്യം ലഭ്യമാകും.

നേരത്തെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ സൗകര്യം ലഭിക്കുന്നതിന് പ്രീമിയം അല്ലെങ്കിൽ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ നിർബന്ധമായിരുന്നു. എന്നാൽ പുതിയ മാറ്റം വരുന്നതോടെ പണം നൽകാത്തവർക്കും മൾട്ടിടാസ്കിംഗ് എളുപ്പമാകും. അതേസമയം മ്യൂസിക് വീഡിയോകൾ പി ഐ പി മോഡിൽ കാണാനുള്ള സൗകര്യം ഇപ്പോഴും പ്രീമിയം വരിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വീ
ഡിയോ ബാക്ക്ഗ്രൗണ്ടിൽ പ്ലേ ചെയ്യാനുള്ള സൗകര്യം കൂടി സൗജന്യ ഉപയോക്താക്കൾക്ക് നൽകണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിൽ പി ഐ പി ഫീച്ചർ നൽകാനുള്ള തീരുമാനത്തെ ആവേശത്തോടെയാണ് ടെക് ലോകം വരവേൽക്കുന്നത്.
Summary
YouTube is expanding its picture-in-picture (PiP) functionality to free users globally, a feature previously limited to Premium subscribers outside the U.S. This update enables non-paying users on both iOS and Android to watch long-form videos in a floating window while using other applications. While music content remains exclusive to Premium members, this rollout marks a significant shift in YouTube’s accessibility for its worldwide audience.





