Connect with us

Kerala

ശബരിമല ആടിയ നെയ്യ് ശിഷ്ടം വില്പനയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി

25,52,000 രൂപയുടെ കണക്കില്‍ വ്യത്യാസം കണ്ടെത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

Published

|

Last Updated

കൊച്ചി | ശബരിമല ആടിയ നെയ്യ് ശിഷ്ടം വില്പനയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 25,52,000 രൂപയുടെ കണക്കിലാണ് വ്യത്യാസം. ആടിയ നെയ്യ് ശിഷ്ടം വില്പന നടത്തിയതിലെ കണക്കുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

രണ്ട് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലാണ് കൂടുതല്‍ ക്രമക്കേട് നടന്നിട്ടുള്ളത്. ഒരു ഘട്ടത്തിലും പാക്കിങ്ങിന് എത്തുന്ന നെയ്യിന്റെ തൂക്കം പരിശോധിക്കാറില്ലെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി.

കണക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത് നാല് സ്‌കൂള്‍ നോട്ടുബുക്കുകളിലായിട്ടാണെന്നും അതില്‍ മുഴുവന്‍ വെട്ടലും തിരുത്തലുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആടിയ നെയ്യ് ശിഷ്ടം വില്പന സുതാര്യത ഉറപ്പ് വരുത്താന്‍ ഓഡിറ്റ് വിഭാഗം ഒമ്പതു നിര്‍ദേശങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു.

Latest