Connect with us

Kerala

സി എം ആര്‍ എല്‍ മാസപ്പടി കേസ്: ഷോണ്‍ ജോര്‍ജിന് ഹൈക്കോടതിയില്‍ തിരിച്ചടി

കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഷോണ്‍ ജോര്‍ജിന് കൈമാറരുതെന്ന് കോടതി. .

Published

|

Last Updated

കൊച്ചി | മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പ്രതിയായ സി എം ആര്‍ എല്‍ മാസപ്പടി കേസില്‍ ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഷോണ്‍ ജോര്‍ജിന് കൈമാറരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികളുടെ പേര് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറുന്നതാണ് ഹൈക്കോടതി വിലക്കിയത്.

രേഖകള്‍ ആവശ്യപ്പെട്ടുള്ള ഷോണ്‍ ജോര്‍ജിന്റെ ഹരജിയില്‍ അഡീഷണല്‍ സെഷന്‍സ് കോടതിക്ക് ഉത്തരവ് പറയാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍, വിധി അനുകൂലമാണെങ്കില്‍ രേഖകള്‍ കൈമാറുന്നത് ഹൈക്കോടതിയിലെ കേസിന്റെ അന്തിമ തീര്‍പ്പിന് വിധേയമാകണമെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു.

സി എം ആര്‍ എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ നല്‍കിയ കുറ്റപത്രത്തിലുള്ള, കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയവരുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാണ് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹരജിയില്‍ ഉന്നയിച്ചിരുന്ന ആവശ്യം. ഹരജിയില്‍ വിധി പറയാനിരിക്കെ സിഎംആര്‍ എല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

Latest