Connect with us

International

ട്രംപിന് ആത്മവിശ്വാസം നഷ്ടപ്പെടുന്നു; ഇറാൻ ഭരണകൂടം ഉടൻ വീഴില്ലെന്ന് മലക്കംമറിച്ചിൽ

യുഎസ്-ഇസ്റാഈൽ സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനിലെ ജനങ്ങൾ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങുമെന്നായിരുന്നു യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ ട്രംപിന്റെ പ്രതീക്ഷ. എന്നാൽ രണ്ടാഴ്ച പിന്നിടുമ്പോഴും ഇറാൻ ഭരണകൂടത്തിന് കാര്യമായ ഭീഷണി ഉയർത്തുന്ന ജനകീയ പ്രക്ഷോഭങ്ങളോ വിള്ളലുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

Published

|

Last Updated

വാഷിംഗ്ടൺ | ഇറാനിൽ അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തുന്ന ആക്രമണം രണ്ടാഴ്ച പിന്നിടുന്നതിനിടെ, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആത്മവിശ്വാസം കുറയുന്നു. ഒറ്റയടിക്ക് ഇറാനെ ചാമ്പലാക്കാമെന്ന് കരുതി ഇറങ്ങിപ്പുറപ്പെടുകയും അങ്ങനെ വീമ്പുപറയുകയും ചെയ്തിരുന്ന ട്രംപിന് ഇപ്പോൾ ആ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഇറാൻ ഭരണകൂടത്തിന്റെ പതനം താൻ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് ഉടൻ സംഭവിക്കാനിടയില്ലെന്നാണ് ട്രംപ് ഇപ്പോൾ വ്യക്തമാക്കുന്നത്.

യുഎസ്-ഇസ്റാഈൽ സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനിലെ ജനങ്ങൾ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങുമെന്നായിരുന്നു യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ ട്രംപിന്റെ പ്രതീക്ഷ. എന്നാൽ രണ്ടാഴ്ച പിന്നിടുമ്പോഴും ഇറാൻ ഭരണകൂടത്തിന് കാര്യമായ ഭീഷണി ഉയർത്തുന്ന ജനകീയ പ്രക്ഷോഭങ്ങളോ വിള്ളലുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ മനംമാറ്റം.

ഫോക്സ് ന്യൂസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് മയപ്പെടുത്തിയത്. ആയുധങ്ങളില്ലാത്ത ജനങ്ങൾക്ക് വലിയൊരു ഭരണകൂടത്തെ അട്ടിമറിക്കുക എന്നത് വലിയൊരു തടസ്സമാണെന്നും, മാറ്റങ്ങൾ സംഭവിക്കുമെങ്കിലും അത് ഉടൻ ഉണ്ടായേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 1,300-ലധികം ആളുകൾ ഇറാനിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ശക്തമായ സൈനിക നീക്കം തുടരുന്നുണ്ടെങ്കിലും ഭരണകൂടം അടിയറവ് പറയുന്നതിന്റെ സൂചനകളൊന്നും ലഭിക്കാത്തത് ട്രംപ് ഭരണകൂടത്തിന് തലവേദനയാകുന്നുണ്ട്.

Summary

President Donald Trump has acknowledged that the collapse of the Iranian government may not be immediate, citing the lack of weapons among civilians as a major hurdle for a popular uprising. Despite ongoing US and Israeli military strikes, there have been no significant signs of a regime-threatening protest movement within Iran. Trump’s comments mark a shift from his initial confidence in a rapid overthrow of the Iranian leadership following the start of Operation Epic Fury.

Latest