Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷണം വേണം; രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേസില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.

Published

|

Last Updated

കൊച്ചി| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കേസില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴും തൊണ്ടിമുതല്‍ കണ്ടെത്താത്തത് എസ്‌ഐടിയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. തൊണ്ടി മുതല്‍ കണ്ടത്താന്‍ സാധിച്ചില്ലെങ്കില്‍ കേസിന് കോടതിയില്‍ തിരിച്ചടിയാകും.

തൊണ്ടി മുതല്‍ എന്ന പേരില്‍ 109 ഗ്രാം സ്വര്‍ണം ചെന്നൈ സ്മാര്‍ട് ക്രീയേഷന്‍സില്‍ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനില്‍ നിന്നും എസ്‌ഐടി പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഇവ ശബരിമലയില്‍ നിന്നെടുത്ത യഥാര്‍ത്ഥ സ്വര്‍ണമല്ല. തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വര്‍ണ്ണം പ്രതികള്‍ തന്നെ എസ്ഐടിക്ക് കൈമാറിയതാണ്. സ്വര്‍ണപ്പാളികളില്‍ നിന്നും എത്ര സ്വര്‍ണം നഷ്ടമായെന്നതിലും വ്യക്തയില്ല.

 

 

Latest