പല കാരണങ്ങളാൽ രാജ്യത്ത് എസ് ഐ ആർ എതിർക്കപ്പെടുന്നുണ്ട്. വോട്ടവകകാശത്തെ പൗരത്വത്തിന്റെ അടിസ്ഥാനമാക്കി മാറ്റുന്നു എന്നത് തന്നെയാണ് അതിൽ ഒന്ന്. ദശാബ്ദങ്ങളായി വോട്ട് ചെയ്യുന്നവരുടെ പേരുകൾ പോലും രേഖകളില്ലെന്ന ന്യായം പറഞ്ഞ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യത ഏറെയാണ്. ബീഹാറിൽ എസ് ഐ ആർ നടപ്പാക്കിയപ്പോൾ ലക്ഷക്കണക്കിന് പേരാണ് പുറന്തള്ളപ്പെട്ടത്. അർഹരായ നിരവധി വോട്ടർമാരുടെ പേരുകൾ യാതൊരു കാരണവുമില്ലാതെ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതായി പരാതികളുയർന്നു. തുടർന്ന് പലരെയും കൂട്ടിച്ചേർത്തെങ്കിലും അന്തിമ പട്ടികയിൽ 48 ലക്ഷം പേരാണ് പുറത്തായത്.
അതുകൊണ്ട് അതീവ ജാഗ്രത വേണം, വോട്ടവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണ്. ഈ രാജ്യത്തിന്റെ ജനാധീപത്യ പ്രക്രിയയിൽ പങ്കാളിയാകാൻ സാധാരണക്കാരന് ലഭിക്കുന്ന ഏക അവസരമാണത്. എസ് ഐ ആറിനെ കരുതലോടെ കാണണം. ഒട്ടും അലംഭാവം കാണിക്കാതെ നമ്മുടെ വോട്ടവകാശം ഉറപ്പിക്കാൻ നാം ഓരോരുത്തരും തയ്യാറാകണം. ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിന് ഈ ജാഗ്രത അനിവാര്യമാണ്.





