Connect with us

Kerala

സുഹാനിന്റെ മരണം; നടുക്കവും വേദനയും പ്രകടിപ്പിച്ച് മന്ത്രി ശിവന്‍കുട്ടി

കുടുംബത്തിന് നിയമപരമായി വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തും.

Published

|

Last Updated

പാലക്കാട് | ചിറ്റൂരില്‍ കറുകമണി എരുമങ്കോട് നിന്ന് കാണാതായ ആറു വയസുകാരന്‍ സുഹാനിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അത്യന്തം വേദനാജനകമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. വലിയ നടുക്കമാണ് സുഹാനിന്റെ വിയോഗം ഉണ്ടാക്കിയത്. സുഹാന്റെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്നും വിശദമായ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ശിവന്‍ കുട്ടിയുടെ ഫേസ് ബുക്ക് കുറിപ്പ്:
നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തും
അമ്പാട്ടുപാളയം മുഹമ്മദ് അനസ്-തൗഹീദ ദമ്പതികളുടെ ഇളയമകന്‍, ആറു വയസ്സുകാരന്‍ സുഹാന്‍ വിട പറഞ്ഞു എന്ന വാര്‍ത്ത അത്യന്തം വേദനിപ്പിക്കുന്നതാണ്. യുകെജി വിദ്യാര്‍ത്ഥിയായ ആ കുരുന്നിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നറിഞ്ഞപ്പോള്‍ വലിയ നടുക്കമാണുണ്ടായത്.

ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാക്കിയ ഈ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളുമായും സംസാരിച്ചു. കുടുംബത്തിന് നിയമപരമായി വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തും.

സുഹാന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. ആദരാഞ്ജലികള്‍.

 

---- facebook comment plugin here -----

Latest