Connect with us

Kerala

ബിഹാറില്‍ പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ് കൊന്നു

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് കുടുംബാംഗങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ അക്രമികള്‍ പെണ്‍കുട്ടിയുടെ കാലുകള്‍ കെട്ടിയിട്ട് കിണറ്റിലേക്ക് എറിയുകയായിരുന്നു.

Published

|

Last Updated

പാട്ന| ബിഹാറില്‍ പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം കിണറ്റിലെറിഞ്ഞ് കൊന്നു. ബിഹാറിലെ സരണ്‍ ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പഴയ വീട്ടിലെ ശുചിമുറിയിലേക്ക് പ്രതികള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും. സഹായത്തിനായി ബഹളം വെച്ച പെണ്‍കുട്ടിയെ പ്രതികള്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്യ്തു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് കുടുംബാംഗങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ അക്രമികള്‍ പെണ്‍കുട്ടിയുടെ കാലുകള്‍ കെട്ടിയിട്ട് കിണറ്റിലേക്ക് എറിയുകയായിരുന്നു.

നേരത്തെയും മകളെ പ്രതികളില്‍ ഒരാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പ്രതികളായ അഞ്ചുപേരും ഇതേ ഗ്രാമത്തിലുള്ളവരാണെന്നും കുടുംബത്തിന് നന്നായി അറിയുന്നവരാണെന്നും പെണ്‍കുട്ടിയുടെ സഹോദരിയും പറഞ്ഞു. ഛപ്ര സദാര്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന് കൈമാറി.

---- facebook comment plugin here -----

Latest