Connect with us

National

ചരക്ക് കപ്പലുകളുടെ സുരക്ഷക്ക് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു; നിര്‍ണായക നീക്കവുമായി ഇന്ത്യ

പശ്ചിമേഷ്യയിലെ സംഘര്‍ഷം കപ്പല്‍ ഗതാഗതത്തിന് കടുത്ത ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ സുപ്രധാന നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ണായക നീക്കത്തില്‍ പേര്‍ഷ്യന്‍ ഗള്‍ഫ് സമുദ്രത്തില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ. രാജ്യത്തേക്കുള്ള ചരക്ക് കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനാണ് ഇത്.

എല്‍ പി ജിയുമായി വരുന്ന ഇന്ത്യന്‍ പതാക വഹിക്കുന്ന രണ്ട് കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ ഇറാന്‍ അധികൃതര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് നടപടി. പശ്ചിമേഷ്യയിലെ സംഘര്‍ഷം കപ്പല്‍ ഗതാഗതത്തിന് കടുത്ത ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ സുപ്രധാന നീക്കം. ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ആഗോള തലത്തിലെ എണ്ണ വിതരണത്തിന്റെ വലിയൊരു പങ്കും ദിവസംതോറും നടക്കുന്നത്.

ഇന്ത്യന്‍ പതാക വഹിക്കുന്ന ശിവാലിക്, നന്ദാദേവി എന്നീ എല്‍ പി ജി ചരക്ക് കപ്പലുകള്‍ കഴിഞ്ഞ ദിവസം നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ സുരക്ഷിതമായി ഹോര്‍മുസ് കടലിടുക്ക് പിന്നിട്ടിരുന്നു. ഖത്വറില്‍ നിന്ന് 85,000 മെട്രിക് ടണ്‍ ഗ്യാസുമായി വരികയായിരുന്ന ഈ കപ്പലുകള്‍ വരും ദിവസങ്ങളില്‍ ഗുജറാത്തിലെ മുന്ദ്ര, കണ്ട്‌ല തുറമുഖങ്ങളില്‍ എത്തും.

 

 

 

---- facebook comment plugin here -----

Latest