Editors Pick
7000mAh ബാറ്ററിയും സെൽഫി മിററും; റിയൽമി 16 5ജി ഉടൻ ഇന്ത്യയിലെത്തും; കിടിലൻ ഫീച്ചറുകൾ!
ഒറ്റത്തവണ ചാർജ് ചെയ്താൽ രണ്ടുദിവസം വരെ ബാറ്ററി ലൈഫ്
ന്യൂഡൽഹി | പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ പുതിയ മോഡലായ റിയൽമി 16 5ജി ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏപ്രിൽ ആദ്യവാരം ഫോൺ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റായ ഫ്ലിപ്കാർട്ടിൽ ഫോണിനായുള്ള പ്രത്യേക പേജ് ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മികച്ച ഫീച്ചറുകളുമായാണ് റിയൽമി 16 5ജി എത്തുന്നത്. 7,000mAh ശേഷിയുള്ള കരുത്തുറ്റ ടൈറ്റൻ ബാറ്ററിയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. ഒറ്റത്തവണ ചാർജ് ചെയ്താൽ രണ്ടുദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 6.57 ഇഞ്ച് ഡിസ്പ്ലേയോടു കൂടി എത്തുന്ന ഫോണിന് 8.1 എംഎം കനം മാത്രമാണുള്ളത്. എയർ വൈറ്റ്, എയർ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും.
ഇന്ത്യയിലെ ആദ്യത്തെ ‘സെൽഫി മിറർ ഫോൺ’ എന്ന നിലയിലാണ് റിയൽമി ഈ മോഡലിനെ വിപണിയിലെത്തിക്കുന്നത്. ഫോണിന്റെ പിൻവശത്തെ ക്യാമറ ബാറിൽ പ്രത്യേക റിഫ്ലക്റ്റീവ് മിറർ സജ്ജീകരിച്ചിട്ടുണ്ട്. പോർട്രെയ്റ്റ് സെൻസറോട് കൂടിയ ക്യാമറ സംവിധാനമാണ് ഇതിലുള്ളത്.
പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന ഐപി 69 റേറ്റിംഗും ഈ ഫോണിനുണ്ട്. കൂടാതെ 6 വർഷത്തെ ഫ്ലുവൻസി പ്രൊട്ടക്ഷനും റിയൽമി വാഗ്ദാനം ചെയ്യുന്നു.
Summary
Realme has started teasing the launch of the Realme 16 5G in the Indian market, expected to debut in early April. The smartphone features a massive 7,000mAh battery and a unique “selfie mirror” on the rear camera bar for easier high-quality self-portraits. It also boasts an IP69 rating for dust and water resistance and a slim 8.1mm design.


