Connect with us

Kerala

മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്ത് ഇഡി

തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയാണ് മൊഴി എടുക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം| സി എം ആര്‍ എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്ത് ഇഡി. തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയാണ് മൊഴി എടുക്കുന്നത്. അതേ സമയം മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സി എം ആര്‍ എല്‍ ഓഫീസിലും അടക്കം പത്ത് ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്.

പിണറായി വിജയന്‍ തിരുവനന്തപുരത്തെ വാടക വീട്ടിലുള്ളപ്പോഴാണ് ഇ ഡി എത്തിയത്.
പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും, സി എം ആര്‍ എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

ഇന്നലെയാണ് സി എം ആര്‍ എല്‍ മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന് അന്വേഷണം തുടരാണമെന്ന്  ഹൈക്കോടതി ഉത്തരവിട്ടത്.

അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കരിമണല്‍ കമ്പനി എംഡി ശശിധരന്‍ കര്‍ത്ത, കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ എസ് സുരേഷ് കുമാര്‍, ജീവനക്കാരായ അഞ്ജു റേച്ചല്‍ , ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
മേല്‍കോടതിയെ സമീപിക്കാന്‍ ഒരാഴ്ച സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

Content Highlights:
The Enforcement Directorate conducted raids at ten locations, including the residences of former Chief Minister Pinarayi Vijayan, his daughter Veena Vijayan, and former minister Muhammad Riyas, in connection with the CMRL monthly payment case. Officials recorded Veena Vijayan’s statement at her residence in Thiruvananthapuram while Pinarayi Vijayan was present. Simultaneous searches were also held at the house of CMRL MD Sasidharan Kartha and the company offices. The action follows the Kerala High Court’s dismissal of petitions filed by the mining company officials seeking to stay the central agency’s probe.