Connect with us

National

വീടിനകത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

എഞ്ചിന്റെ ബോര്‍ പിസ്റ്റണ്‍ മാറ്റിയ ബൈക്ക് രാത്രി മുഴുവന്‍ സ്റ്റാര്‍ട്ട് ചെയ്തുവയക്കാന്‍ മെക്കാനിക്ക് നിര്‍ദേശിച്ചിരുന്നു.

Published

|

Last Updated

അമരാവതി| ആന്ധ്രപ്രദേശിലെ അന്നമയില്‍ വീടിനകത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവച്ചതിനെ തുടര്‍ന്ന് വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. പുംഗനൂര്‍ പട്ടണത്തിലാണ് സംഭവം. രാമചന്ദ്രയ്യ (70), അദ്ദേഹത്തിന്റെ ഇരട്ട പേരക്കുട്ടികളായ ചരിത, ചന്ദന (8), കാര്‍ത്തിക് (15) എന്നിവരെയാണ് മരിച്ചത്.

രാമചന്ദ്രയ്യയുടെ മകന്‍ മുരളിയുടെ ബൈക്കിന്റെ പുകയാണ് അപകടം ഉണ്ടാക്കിയത്. തകരാറില്‍ ആയിരുന്ന ബൈക്ക് മെക്കാനിക്ക് സര്‍വീസ് ചെയ്തിരുന്നു. എഞ്ചിന്റെ ബോര്‍ പിസ്റ്റണ്‍ മാറ്റിയ ബൈക്ക് രാത്രി മുഴുവന്‍ സ്റ്റാര്‍ട്ട് ചെയ്തുവയക്കാന്‍ മെക്കാനിക്ക് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് വീടിന് അകത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് ഇപ്രകാരം സ്റ്റാര്‍ട്ട് ചെയ്തു വെച്ചു.

മുരളിയും ഭാര്യ രേവതിയും വീടിന്റെ ടെറസില്‍ ഉറങ്ങാന്‍ പോവുകയും ചെയ്തു. മുരളിയുടെ അച്ഛന്‍ രാമചന്ദ്രയ്യ, മകന്‍ കാര്‍ത്തിക്, ഇരട്ട പെണ്‍മക്കള്‍ ചരിത, ചന്ദന എന്നിവര്‍ വീടിന് അകത്ത് ഉറങ്ങി. വീടിന്റെ വാതിലുകളും ജനലുകളും അടച്ചിരുന്നതിനാല്‍ ബൈക്കില്‍ നിന്നുള്ളപുക വീട് മുഴുവന്‍ നിറഞ്ഞാണ് അപകടം ഉണ്ടായത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് എല്ലാവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

---- facebook comment plugin here -----

Latest