Connect with us

Kerala

വി ഡി സതീശനെതിരെ ഇ ടി ടൈസണ്‍, തൃശൂരില്‍ ആലങ്കോട് ലീലാ കൃഷ്ണന്‍; സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു;

25 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിറകെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് സിപിഐ. 25 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്.പാർട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് ചർച്ച ചെയ്തു അംഗീകരിച്ച സ്ഥാനാർഥി പട്ടികയാണ് പുറത്തുവിടുന്നതെന്നും എൽഡിഎഫ് പൂർണ ആത്മവിശ്വാസത്തിലാണെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പറവൂരില്‍ കയ്പമംഗലം സിറ്റിങ് എംഎല്‍എ ഇ ടി ടൈസണ്‍ മത്സരിക്കും. തൃശൂരില്‍ പി ബാലചന്ദ്രന്‍ എംഎല്‍എക്കു പകരം കവി ആലങ്കോട് ലീലാകൃഷ്ണനാണു സ്ഥാനാര്‍ഥി.

നെടുമങ്ങാട് ജി ആര്‍ അനില്‍, ചിറയിന്‍കീഴ് മനോജ് ബി ഇടമനന്, കരുനാഗപ്പള്ളി എം എസ് താര,ചാത്തന്നൂര്‍ ആര്‍ രാജേന്ദ്രന്‍, ചടയമംഗലം ജെ ചിഞ്ചുറാണി, പുനലൂര്‍ സി അജയപ്രസാദ്, അടൂര്‍ പ്രിജി ശശിധരന്‍, പീരുമേട് കെ സലിംകുമാര്‍, വൈക്കം പി പ്രദീപ്, ചേര്‍ത്തല പി പ്രസാദ്, ഹരിപ്പാട്ടിടി ജിസ്‌മോന്‍, പറവൂര്‍ ഇ ടി സൈമണ്‍, മൂവാറ്റുപുഴ എന്‍ അരുണ്‍, ഒല്ലൂര്‍ കെ.രാജന്‍, നാട്ടിക ഗീത ഗോപി, കൊടുങ്ങല്ലൂര്‍ വി ആര്‍ സുനില്‍കുമാര്‍, കയ്പമംഗലം കെ കെ വത്സരാജ്, തൃശൂര്‍ ആലങ്കോട് ലീലാകൃഷ്ണന്‍, പട്ടാമ്പി മുഹമ്മദ് മുഹസിന്‍, മണ്ണാര്‍ക്കാട് മന്‍സില്‍ അബൂബക്കര്‍, നാദാപുരം പി വസന്തം, തിരൂരങ്ങാടി അജിത് കൊളാടി, ഏറനാട് ഷഫീര്‍ കിഴിശ്ശേരി (സ്വത.), മഞ്ചേരി വി എം മുസ്തഫ (സ്വത.), കാഞ്ഞങ്ങാട് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിങ്ങനെയാണ് സിപിഐയുടെ സ്ഥാനാര്‍ഥികള്‍

 

---- facebook comment plugin here -----

Latest