Kerala
കടബാധ്യത; തിരുവനന്തപുരത്ത് മകന്റെ ചോറൂണ് ദിനത്തില്‍ പിതാവ് ജീവനൊടുക്കി
കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം|തിരുവനന്തപുരത്ത് മകന്റെ ചോറൂണ് ദിനത്തില്‍ പിതാവ് തൂങ്ങിമരിച്ചു. വിതുര- പേരയത്തുപാറ സ്വദേശി അമല്‍ കൃഷ്ണന്‍(35) ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. അമല്‍ പാര്‍ട്ണറായ പേരയത്തുപാറയിലെ ലാംസിയ എന്ന ടര്‍ഫിന് സമീപത്തെ കെട്ടിടത്തിലാണ് തൂങ്ങിമരിച്ചത്.
സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. സമീപത്തുള്ള ഗുരുമന്ദിരത്തില്‍ വീട്ടുകാര്‍ കുഞ്ഞിന് ചോറു കൊടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു സംഭവം.
കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് ലഭിക്കുന്ന വിവരം. മകന്റെ ചോറൂണിന് അമല്‍ ഗുരുമന്ദിരത്തില്‍ എത്താത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)




