Connect with us

Business

യു എ ഇയില്‍ ക്രിസ്മസ്-പുതുവര്‍ഷ വിപണി സജീവം; ഉപഭോക്താകള്‍ക്ക് മികച്ച ഓഫറുകളുമായി ലുലു

ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങള്‍ മനോഹരമാക്കാന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മികച്ച ഓഫറുകളോടെ വിപുലമായ ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Published

|

Last Updated

അബൂദബി | ക്രിസ്മസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കുകയാണ് യു എ ഇ. വിപണികള്‍ സജീവമായി കഴിഞ്ഞു. നക്ഷത്രങ്ങളും അലങ്കാര വിളക്കുകളും ക്രിസ്മസ് പാപ്പയുടെ ഡ്രസ്സുകളും ക്രിസ്മസ് ട്രീയും അടക്കം വാങ്ങാനുള്ള തിരക്കിലാണ് ജനം. ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങള്‍ മനോഹരമാക്കാന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മികച്ച ഓഫറുകളോടെ വിപുലമായ ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ഉത്പന്നങ്ങള്‍ക്കായി പ്രത്യേകം ഇടം ലുലു സ്റ്റോറുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പ്ലം കേക്ക്, ചെറി, ക്രീം തുടങ്ങി വിവിധ രുചികളിലുള്ള കേക്കുകള്‍, ചീസ് , ബ്രെഡ് ഉത്പന്നങ്ങള്‍, ക്രിസ്മസ് സ്‌പെഷ്യല്‍ മീല്‍സ്, ടര്‍ക്കി, താറാവ് വിഭവങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ക്രിസ്മസ് വിഭവങ്ങളാണ് ഇത്തവണ ലഭ്യമാക്കിയിരിക്കുന്നത്. വിവിധ വലിപ്പത്തിലുള്ള ക്രിസ്മസ് ട്രീകളുടെയും അലങ്കാര വിളക്കുകളുടെയും മനംകവരുന്ന ശേഖരവുമുണ്ട്.

ഫാഷന്‍ കലക്ഷനുകള്‍ക്കും ഇലക്ട്രോണിക്‌സ് ഹോം അപ്ലയന്‍സുകള്‍ക്കും മികച്ച ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ആകര്‍ഷകമായ ബേങ്ക് ഓഫറുകളും ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കും മികച്ച കിഴിവുണ്ട്. കൂടാതെ മുസഫ ക്യാപിറ്റല്‍ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ക്രിസ്മസ് ട്രീ ഡെക്കറേഷന്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.