Kerala
മദ്യത്തിന് പേരും, ലോഗോയും; പരസ്യം നല്‍കിയിട്ടില്ലെന്ന് ബെവ്കോ
പരസ്യം തങ്ങളുടേതല്ലെന്നും നിലവില്‍ മദ്യ ഉല്‍പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ബെവ്കോ വ്യക്തമാക്കി.
കൊച്ചി| മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചെന്ന ആരോപണങ്ങള്‍ തള്ളി ബെവ്കോ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പരസ്യം തങ്ങളുടേതല്ലെന്നും നിലവില്‍ മദ്യ ഉല്‍പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ബെവ്കോ വ്യക്തമാക്കി.
ബെവ്കോയുടെ വാര്‍ത്താക്കുറിപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിനും ബെവ്കോയ്ക്കും കോടതി നോട്ടീസ് അയച്ചത്. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് പേര്, ലോഗോ എന്നിവ ക്ഷണിച്ച് മികച്ച നിര്‍ദേശത്തിന് 10,000 സമ്മാനം പ്രഖ്യാപിച്ചതാണ് വിവാദമായത്. പുതിയ ബ്രാന്‍ഡിനായി മത്സരം പ്രഖ്യാപിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.







