Kerala
സെല്‍ഫിക്കല്ല, നിവേദനം കാണിക്കാനാണ് ശ്രമിച്ചത്’; വാര്‍ത്തകളോട് പ്രതികരിച്ച് ആതിര ഗ്രേസ്
എനിക്കല്ല, കാണുന്നവര്‍ക്കാണ് ബുദ്ധിമുട്ടുണ്ടായത് -വെള്ളറട ഡിവിഷനില്‍ നിന്നുള്ള സി പി എം അംഗം ആതിര ഗ്രേസ് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം| സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി അവഗണിച്ച് കടന്നുപോയെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി തിരുവനന്തപുരം അമ്പൂരി ജില്ലാ പഞ്ചായത്തംഗം ആതിര ഗ്രേസ്. സെല്‍ഫി എടുക്കാന്‍ പോയതല്ല. മൊബൈലിലുള്ള നിവേദനം കാണിക്കാനാണ് ശ്രമിച്ചത്. എന്നോട് മാറി നില്‍ക്കാനും പറഞ്ഞിട്ടില്ല. എനിക്കല്ല, കാണുന്നവര്‍ക്കാണ് ബുദ്ധിമുട്ടുണ്ടായത് -വെള്ളറട ഡിവിഷനില്‍ നിന്നുള്ള സി പി എം അംഗം ആതിര ഗ്രേസ് മാധ്യമങ്ങളോട് പറഞ്ഞു.
അമ്പൂരിയിലെ ഗോത്രവര്‍ഗ ജനതയുടെയും മലയോര നിവാസികളുടെയും പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കുമ്പിച്ചല്‍കടവ് പാലം ബുധനാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചിരുന്നു. ശേഷം അമ്പൂരി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തിനിടെയാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.


