Connect with us

Kerala

കന്റോണ്‍മെന്റ് ഹൗസ് അറ്റകുറ്റപ്പണി ഇഴയുന്നു; പ്രതിപക്ഷ നേതാവ് പിണറായി വാടക വീട് മാറുന്നു

ബേക്കറി ജങ്ഷനിലെ വാടക വീട് ഒഴിഞ്ഞ് ഇടപ്പഴഞ്ഞിയിലെ മറ്റൊരു വീട്ടിലേക്കാണ് മാറുന്നത്

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് അറ്റകുറ്റപ്പണി നടത്തി ഇതുവരെ കൈമാറിയില്ല. തിരുവനന്തപുരത്ത് വാടക വീട്ടില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മറ്റൊരു വാടക വീട്ടിലേക്കു മാറുന്നു.

ബേക്കറി ജങ്ഷനിലെ വാടക വീട് ഒഴിഞ്ഞ് ഇടപ്പഴഞ്ഞിയിലെ മറ്റൊരു വീട്ടിലേക്കാണ് മാറുന്നത്. ഇടപ്പഴഞ്ഞിയില്‍ നിന്നും ജഗതിയിലേക്ക് പോകും വഴിയാണ് പുതിയ വാടക വീട്. അതിനിടെ, കന്റോണ്‍മെന്റ് ഹൗസിന്റെ അറ്റകുറ്റപ്പണി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കഴിഞ്ഞമാസം കന്റോണ്‍മെന്റ് ഹൗസില്‍ തീ പിടിത്തം ഉണ്ടാകുകയും ചില കെട്ടിടങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് അംഗങ്ങളുടേയും സുരക്ഷാ ജീവനക്കാരുടേയും താമസ സൗകര്യം കൂടി പരിഗണിച്ചാണ് പിണറായി വിജയന്‍ വീടു മാറുന്നത്.

Content Highlights: Opposition leader Pinarayi Vijayan is moving to a new rented home in Edappazhanji, Thiruvananthapuram. His official residence, Cantonment House, remains unavailable due to ongoing renovation work following a recent fire. PWD Minister P K Basheer directed officials to speed up repairs.

Latest