Connect with us

National

ദീപാവലി ആഘോഷം: തമിഴ്‌നാട്ടില്‍ വ്യാപകമായി പടക്കംപൊട്ടിയുള്ള അപകടങ്ങള്‍;ഒരു കുട്ടി മരിച്ചു

24 മണിക്കൂറിനുള്ളില്‍ 269 പേര്‍ക്കാണ് പൊള്ളലേറ്റത്

Published

|

Last Updated

ചെന്നൈ | ദീപാവലി ആഘോഷങ്ങള്‍ക്കിടെ തമിഴ്‌നാട്ടില്‍ വ്യാപകമായി അപകടങ്ങള്‍ നടന്നു. പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളില്‍ തമിഴ്നാട്ടില്‍ ഒരു കുട്ടി മരിച്ചു. സംസ്ഥാനത്തുടനീളം 269 പേര്‍ക്കാണ് പൊള്ളലേറ്റത്. നവംബര്‍ 7 രാവിലെ 7 മണി മുതല്‍ നവംബര്‍ 8 രാവിലെ 7 മണിവരെ 24 മണിക്കൂറില്‍ തീപ്പൊള്ളലേറ്റ് ചികിത്സ തേടേണ്ടി വന്നവരുടെ കണക്കുകളാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.

ആഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്തെ 108 അടിയന്തര ആംബുലന്‍സ് ശൃംഖലയിലേക്ക് കോളുകളുടെ പ്രവാഹമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ 16,079 അടിയന്തര കോളുകളാണ് ലഭിച്ചത്. പടക്കം പൊട്ടിച്ചു പൊള്ളലേറ്റ അപകടങ്ങളെക്കുറിച്ചുള്ള കോളുകളായിരുന്നു ഏറെയുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

തഞ്ചാവൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികളില്‍ തീപ്പൊള്ളലേറ്റു പരുക്കുമായി വന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പെരിയാര്‍ നഗര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ 64 പേരെയും തൂത്തുക്കുടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 13 പേരെയും കിടത്തിച്ചികിത്സക്ക് പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ 46 പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ആഘോഷ വേളയിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സംസ്ഥാനത്തുടനീളം 1,283 ആംബുലന്‍സുകളാണ് സജ്ജമാക്കിയിരുന്നത്.

Content Highlights: A child was killed and 269 people suffered burn injuries during Deepavali celebrations across Tamil Nadu. The 108 emergency ambulance network received 16,079 calls within 24 hours. Major government medical colleges treated numerous victims admitted with serious firecracker burns.

Latest