Connect with us

National

കറിയെ ചൊല്ലി തര്‍ക്കം; വിരമിച്ച യുവ സൈനികനെ ഭാര്യ കറിക്കത്തികൊണ്ടു കുത്തിക്കൊന്നു

ദിലീപ് ഖരാഡി (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ നിര്‍മല ഖരാഡിയെ (34) നരോദ പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

അഹമ്മദാബാദ് | അത്താഴത്തിന് തയ്യാറാക്കിയ കറിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിരമിച്ച യുവ സൈനികനെ ഭാര്യ കറിക്കത്തികൊണ്ട് കുത്തിക്കൊന്നു. 2022 ല്‍ സൈന്യത്തില്‍ നിന്നു വിരമിച്ച ശേഷം ഗുജറാത്ത് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ കരാര്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ദിലീപ് ഖരാഡി (39) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭാര്യ നിര്‍മല ഖരാഡിയെ (34) നരോദ പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് നരോദ സ്മാര്‍ട്ട് സിറ്റി-2 ലെ വസതിയിലാണ് സംഭവം നടന്നത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. രാജ്കോട്ട് സിറ്റി പോലീസിലെ വിരമിച്ച അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സോമാജി ഖരാഡിയുടെ മകനാണ് കൊല്ലപ്പെട്ട ദിലീപ് ഖരാഡി.

സംഭവത്തിന് പിന്നാലെ നിര്‍മല തന്നെ ദിലീപിന്റെ സഹോദരന്‍ മുകേഷിനെ ഫോണില്‍ വിളിച്ച് ഭര്‍ത്താവിനെ കുത്തിയ വിവരം അറിയിച്ചു. അബോധാവസ്ഥയിലായ ദിലീപിനെ ഷാല്‍ബി ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും പറഞ്ഞിരുന്നു. ദിലീപിന്റെ നെഞ്ചിന്റെ ഇടതുഭാഗത്തുള്ള ആഴത്തിലുള്ള മുറിവിന് പുറമെ കവിളിലും കൈത്തണ്ടയിലും വിരലുകളിലും പരിക്കേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക തര്‍ക്കങ്ങളുമായി ഇരുവരും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് നരോദ പോലീസ് ഇന്‍സ്പെക്ടര്‍ ബി എം കത്താരിയ വെളിപ്പെടുത്തി. അര്‍ധരാത്രിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. അത്താഴത്തിന് തയ്യാറാക്കിയ പച്ചക്കറിക്കറിയെക്കുറിച്ച് ദിലീപ് ചോദിച്ചതോടെയാണ് ദമ്പതികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ നിര്‍മ്മല അടുക്കളയില്‍നിന്ന് കത്തിയെടുത്ത് ദിലീപിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ ദിലീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: A 39-year-old retired army soldier, Dilip Kharadi, was stabbed to death by his wife Nirmala following an argument over dinner at their residence in Ahmedabad. Naroda police arrested the suspect after she confessed to the crime. The couple reportedly had ongoing financial and family disputes.

Latest