Kerala
മദ്യനയം എത്രയും വേഗം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്
കെ സി ബി സി യുടെ ആവശ്യം ഉയര്‍ത്തിയാണ് മന്ത്രി രംഗത്തുവന്നത്
കോട്ടയം| മദ്യനയം എത്രയും വേഗം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്. കെ സി ബി സി യുടെ ആവശ്യം ഉയര്‍ത്തിയാണ് മന്ത്രി രംഗത്തുവന്നത്.
മദ്യ നയത്തിന് മുന്നോടിയായി ചര്‍ച്ച നടക്കണമെന്നും നിലവിലെ ആശയക്കുഴപ്പം മാറ്റാന്‍ അത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കെ സി ബി സിയും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ടെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
മദ്യനയത്തിന്റെ കാര്യത്തില്‍ ഘടകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകണം. യു ഡി എഫിന്റെ മദ്യനയം എത്രയും പെട്ടെന്ന് പ്രഖ്യാപിക്കണമെന്നാണ് കെ സി ബി സി ഉയര്‍ത്തുന്ന വികാരമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
Content Highlights: Minister Mons Joseph demanded the swift announcement of the UDF liquor policy. He stressed the need for bilateral discussions with allied parties to clear existing confusion. His call strongly reflects the position previously raised by the KCBC regarding the state’s alcohol policy.


