Kerala
കൊഴിഞ്ഞാമ്പാറ ആള്‍ക്കൂട്ടക്കൊല;മൂന്നുപേര്‍ കൂടി അറസ്റ്റില്‍
വടകരപ്പതി പരിശക്കല്‍ വലിയകള്ളിയമ്പാറ സ്വദേശികളായ എസ് സുധീഷ് (26), ജെ ശ്രുധീഷ് (23), എസ് ലോകേഷ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
പാലക്കാട് | കൊഴിഞ്ഞാമ്പാറയില്‍ സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിനിടെ യുവാവ് മരിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെ വടകരപ്പതി സ്വദേശി ജെ ജെയിംസ് രാജ്കുമാര് (38) മര്‍ദ്ദനമേറ്റ് മരിച്ച കേസിലാണ് ഈ നടപടി.
വടകരപ്പതി പരിശക്കല്‍ വലിയകള്ളിയമ്പാറ സ്വദേശികളായ എസ് സുധീഷ് (26), ജെ ശ്രുധീഷ് (23), എസ് ലോകേഷ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തിനിടെ ജെയിംസ് തന്റെ ബന്ധുവായ വടകരപ്പതി വലിയകള്ളിയമ്പാറ സ്വദേശി ജെ ജോണി പ്രവീണിനെ (35) വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.
Content Highlights: Three more individuals have been arrested by police in connection with the fatal mob assault of 38-year-old J James Rajkumar in Kozhinjampara, Palakkad. The arrestees are residents of Vadakarapathy. The incident involved violent clashes resulting in severe injuries and death.


