Kerala
ഡ്രൈവര്‍ ഉറങ്ങിപ്പോയി; കെ എസ് ആര് ടി സി ബസ്സിടിച്ച് 15കാരി മരിച്ചു
അന്നപൂര്ണേന്ദുവിന്റെ അച്ഛന് അശോകന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
ധനുവച്ചപുരം | കെ എസ് ആര് ടി സി ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയി. ബസ്സിടിച്ച് 15കാരി മരിച്ചു. തിരുവനന്തപുരം ധനുവച്ചപുരത്തുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി അന്നപൂര്ണേന്ദു ആണ് മരിച്ചത്. അച്ഛന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു കുട്ടിയാണ് കൊല്ലപ്പെട്ടത്. അന്നപൂര്ണേന്ദുവിന്റെ അച്ഛന് അശോകന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനൊപ്പം പോവുകയായിരുന്നു 15കാരി. അപകടത്തിന് പിന്നാലെ 15കാരി ബസിനടിയിലേക്ക് വീഴുകയായി. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകടത്തിന് കാരണമായത്. അപകടത്തിന് പിന്നാലെ കെ എസ് ആര് ടി സി ഡ്രൈവര്‍ ഇറങ്ങി ഓടിയതായാണ് ദൃക്സാക്ഷികള്‍ വിശദമാക്കുന്നത്.
Content Highlights: A 15-year-old tenth-standard student was killed in an accident at Dhanuvachapuram in Thiruvananthapuram after a KSRTC bus collided with the motorcycle she was riding on with her father. Eyewitnesses reported that the bus driver fell asleep at the wheel and fled the scene immediately after the crash.



