Connect with us

Kasargod

വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു; 17കാരന് പരുക്ക്

കാസര്‍കോട് പൂച്ചക്കാട് ആണ് സംഭവം. വീട്ടില്‍ അലക്ഷ്യമായി തോക്ക് സൂക്ഷിച്ചതിന് കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തു.

Published

|

Last Updated

കാസര്‍കോട് | വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് 17കാരന് പരുക്കേറ്റു. കാസര്‍കോട് പൂച്ചക്കാട് ആണ് സംഭവം. വീട്ടില്‍ അലക്ഷ്യമായി തോക്ക് സൂക്ഷിച്ചതിന് കുട്ടിയുടെ പിതാവിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. പിതാവ് തലയണക്കടിയില്‍ സൂക്ഷിച്ചിരുന്ന തോക്ക് മകന്‍ എടുത്ത് പരിശോധിച്ചപ്പോഴാണ് വെടിയുതിര്‍ന്നത്.

കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സക്ക് ശേഷം കുട്ടി ആശുപത്രി വിട്ടു.

Content Highlights: A 17-year-old youth sustained injuries after being accidentally shot by a firearm stored at home. The injured teenager was rushed to a nearby hospital for emergency medical treatment. Local police have registered a case and initiated a detailed investigation into the circumstances surrounding the incident.

 

Latest