Connect with us

Kerala

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; 15 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതിക്ക് ജീവപര്യന്തം

അയിരൂര്‍ വില്ലേജ് വെള്ളിയറ കടമാന്‍കുഴി കോളനിയില്‍ കടമാന്‍കുഴിയില്‍ വീട്ടില്‍ രാജീവ് എന്ന മുത്തുവിനാണ് (52)നെയാണ് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ 15 വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതിക്ക് ജീവപര്യന്തം തടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ. അയിരൂര്‍ വില്ലേജ് വെള്ളിയറ കടമാന്‍കുഴി കോളനിയില്‍ കടമാന്‍കുഴിയില്‍ വീട്ടില്‍ രാജീവ് എന്ന മുത്തുവിനാണ് (52)നെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

2010 നവംബര്‍ ഒന്നിനാണ് പ്രതി ഭാര്യയും ആലപ്പുഴ ജില്ലയിലെ മണിമല മേനോന്‍ വീട്ടില്‍ ചന്ദ്രശേഖര മേനോന്റെ മകളുമായ സിന്ധുവിനെ (34) തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡിലാവുകയും ചെയ്ത പ്രതി, 2011 നവംബര്‍ 30ന് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയി. തുടര്‍ന്ന് 2024 ഡിസംബര്‍ 16ന് അന്നത്തെ കോയിപ്രം സി ഐ. ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി. എ എസ് ഐ. ഷിബുരാജ്, എസ് സി പി ഒ. ജോബിന്‍ ജോണ്‍, സി പി ഒ. അരുണ്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ജാമ്യത്തിലിറങ്ങി വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതിയെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയനാക്കിയ പോലീസ് സംഘത്തിന്റെ ഇടപെടല്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതിലും പ്രതിക്ക് ശിക്ഷ ലഭിക്കുന്നതിലും നിര്‍ണായകമായി. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സന്ധ്യ ടി വാസു ഹാജരായി. പ്രോസിക്യൂഷന്‍ എയ്ഡായി ശൈലജാദേവിയും സ്റ്റേഷന്‍ പ്രോസിക്യൂഷന്‍ എയ്ഡായി അഖിലും നടപടികളില്‍ പങ്കെടുത്തു.

Content Highlights: A man who went missing for 15 years after murdering his wife by setting her on fire has been sentenced to life imprisonment. The court delivered the final verdict after a detailed trial and police investigation. The accused was finally tracked down and brought to justice after years of evading law.

 

 

---- facebook comment plugin here -----

Latest